Official Website

ഒമിക്രോൺ: കേരളത്തിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

0 98

തിരുവനന്തപുരം: ഒമിക്രോൺ ആശങ്ക തുടരുന്നതിനാൽ കേരളത്തിൽ രാത്രി കർഫ്യൂ. ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണിവരെയാണ് നിയന്ത്രണം.രാത്രി കർഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടം പാടില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. വാഹന പരിശോധനകൾ കർശനമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഒമിക്രോൺ ഭീഷണി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടം ഒഴിവാക്കാനാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ അവഗണിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകും. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾ ആഭ്യന്തര മന്ത്രാലയം അധികാരം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇതുസംബന്ധിച്ച നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറി. “2022 ജനുവരി 31വരെ രാജ്യത്ത് കൊവിഡ് നിയന്ത്രണം കർശനമായി തുടരണമെന്ന നിർദേശവും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാർക്കുമാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. .

Comments
Loading...
%d bloggers like this: