വെനസ്വേല : കഴിഞ്ഞ ആഴ്ച വെനസ്വേലയിലുണ്ടായ വിനാശകരമായ ഭൂകമ്പങ്ങളെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഇസ്രായേലിൽ നിന്നുള്ള പ്രത്യേക സംഘം രാജ്യത്തെത്തി. നിരവധി പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് ഇവർ എത്തിയിരിക്കുന്നത്.
ദുരന്ത നിവാരണ വിദഗ്ധർ അടങ്ങുന്ന 16 രക്ഷാപ്രവർത്തകരാണ് സംഘത്തിലുള്ളത്. ഇസ്രായേലിലെ ദുരന്തനിവാരണ കമ്പനിയായ ‘മാഗൻ’, ‘റെഡി ഫോർ റെസ്ക്യൂ’,അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസിയായ ‘സ്മാർട്ട് എയ്ഡ്’ എന്നിവയിൽ നിന്നുള്ള പ്രൊഫഷണലുകളാണ് ഈ ദൗത്യത്തിലുള്ളത്.
വെനസ്വേലയിലെ വലൻസിയയിൽ വിമാനമിറങ്ങിയ സംഘം, പ്രാദേശിക സുരക്ഷാ സേനകളുമായി ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ അതിജീവിച്ചവരെ കണ്ടെത്താനും ദുരന്തബാധിത പ്രദേശങ്ങളിൽ ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കാനുമാണ് ഇവർ മുൻഗണന നൽകുന്നത്.

Comments are closed.