Ultimate magazine theme for WordPress.

അമേരിക്കൻ സഭകളിൽ മുതിർന്നവരുടെ സ്നാന ശുശ്രൂഷയിൽ വർദ്ധനവ്

വാഷിംഗ്‌ടൺ : സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സഭകളിൽ കഴിഞ്ഞ വർഷം നടന്ന സ്നാന ശുശ്രൂഷകളിൽ ഭൂരിഭാഗവും മുതിർന്നവരുടേതെന്ന് ലൈഫ്‌വേ റിസർച്ചിന്റെ പുതിയ പഠനം. 2025-ൽ നടന്ന 2,63,000-ത്തിലധികം സ്നാനങ്ങളിൽ 53 ശതമാനവും മുതിർന്നവരായിരുന്നു. കുട്ടികളുടെ സ്നാനത്തിന്റെ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

1971-ൽ കുട്ടികളുടെ സ്നാനം 37 ശതമാനമായിരുന്നെങ്കിൽ 2025-ൽ അത് 22 ശതമാനമായി കുറഞ്ഞു. സഭകളിലും സമൂഹത്തിലും കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അതേസമയം 18 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളുടെ സ്നാനം നിരക്ക് 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർന്നു.

സഭയിലെ മൊത്തം അംഗത്വത്തിൽ ചെറിയ കുറവുണ്ടായെങ്കിലും, സ്നാനം സ്വീകരിക്കുന്നവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനം വർദ്ധിച്ചു. ആരാധനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 4.5 മില്യണായി ഉയർന്നതും, വേദപാഠ ക്ലാസുകളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും പങ്കാളിത്തം വർദ്ധിച്ചതും സുവിശേഷ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

Sharjah city AG

Comments are closed.