Ultimate magazine theme for WordPress.

*കൊളറാഡോയിൽ നോർത്ത് അമേരിക്കൻ ദൈവസഭകളുടെ ദേശീയ സമ്മേളനം ജൂലൈയിൽ*

കൊളറാഡോ: നോർത്ത് അമേരിക്കയേിലുള്ള ദൈവസഭകളുടെ ഇരുപത്തിയൊൻപതാമത് ദേശീയ സമ്മേളനം ജൂലൈ 9 മുതൽ 12 വരെ ഡെൻവർ മാരിയറ്റ് ടെക് സെന്ററിൽ നടക്കും. അമേരിക്കയുടെ പടിഞ്ഞാറൻ (പാശ്ചാത്യ) മേഖലയിൽ ആദ്യമായി നടക്കുന്ന ദേശീയ സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ പ്രാദേശിക ദൈവദാസന്മാർക്കൊപ്പം പ്രമുഖ പ്രസംഗകരായ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഓക്ലഹോമ), അനീഷ് തോമസ് (കേരളം), ഗ്ലാഡ്സൺ വർഗീസ് (യു.എ.ഇ) എന്നിവരും അമേരിക്കയിലെ പ്രശസ്ത ഉണർവ് പ്രസംഗകരായ ടോണി സ്റ്റുവർട്ട്, ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കുവെക്കും.

‘ജനറേഷൻ സെറ്റ് അപ്പാർട്ട്’ എന്ന പേരിൽ യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും. ദൈവദാസന്മാരായ ജസ്റ്റിൻ സാമുവേൽ, ദിലീപ് കുര്യൻ, ഗുഡ്വിൻ ജോർജ്, അലൻ ജോർജ്, ലിൻസൺ ഡാനിയേൽ, ഡെൻസിൽ വിൽസൺ എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കും. റോയ് വർഗീസ് ലോക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.