Ultimate magazine theme for WordPress.

*കൽപ്പറ്റയിൽ വചനപ്രഘോഷണവും സംഗീത വിരുന്നും ഓഗസ്റ്റ് 27 മുതൽ*

 

 

കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റ്, സുൽത്താൻബത്തേരി സെന്റർ, കൽപ്പറ്റ ലോക്കൽ ചർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വചനപ്രഘോഷണവും സംഗീത വിരുന്നും 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഓഗസ്റ്റ് 30 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി വരെ കൽപ്പറ്റ എമിലി ഇൻഡോർ കോർട്ടിൽ വെച്ച് നടക്കും

ഈ അനുഗ്രഹീത കൂട്ടായ്മയിൽ പ്രമുഖ ദൈവദാസന്മാരായ പാസ്റ്റർ വൈ. റെജി, വിനോദ് ജേക്കബ്, ജയ്സൺ തോമസ്, സി.ഐ . തോമസ്, റോയ് പി. ജോർജ്ജ്, ക്രിസ്റ്റഫർ ഫിലിപ്പ്, ജോബി ഇ.റ്റി സതീഷ് ബാബു തുടങ്ങിയവർ ദൈവവചന സന്ദേശങ്ങൾ നൽകും. കൂടാതെ പരിപാടിയുടെ എല്ലാ ദിവസങ്ങളിലും സെന്റർ കയറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സെന്റർ പൊതുസഭായോഗത്തോടെ ആയിരിക്കും പരിപാടികൾക്ക് സമാപനമാകുന്നത്. സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി ദൈവവചന സന്ദേശം നൽകും.

Sharjah city AG

Comments are closed.