ന്യൂഡൽഹി: ഭീകരവാദം, സൈബർ ഭീഷണികൾ, ഊർജ്ജ പ്രതിസന്ധി, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ശക്തമായ സഹകരണത്തിന് ബ്രിക്സ് (BRICS) രാജ്യങ്ങൾ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ആതിഥേയത്വത്തിൽ തലസ്ഥാന നഗരിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന പതിനാറാമത് ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേശകരുടെ (NSA) യോഗത്തിന് ഇന്ത്യൻ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ നേതൃത്വം നൽകി. അന്താരാഷ്ട്ര സമൂഹം നേരിടുന്ന പരമ്പരാഗതവും പുത്തനുമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് ചർച്ച ചെയ്യാൻ അംഗരാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.