Ultimate magazine theme for WordPress.

യൂ പി എസ് പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തു

തിരുവല്ല: കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ വിയോഗത്തിൽ വേദനിക്കുന്നവരുടെ ആശ്വാസത്തിനായി നാളെ എല്ലാ പെന്തകോസ്ത് സഭകളിലും പ്രത്യേകം പ്രാർത്ഥന നടത്തണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സിനഡ് ആഹ്വാനം ചെയ്തു.

ദുഃഖത്തിലും വേദനയിലും ആയിരിക്കുന്നവരുടെ ആശ്വാസത്തിനായി രാജ്യത്ത് ഒട്ടാകെയുള്ള പെന്തകോസ്ത് സഭകളിലെ ആരാധന മധ്യേയാണ് പ്രാർത്ഥനക്കായി സമയം വേർതിരിച്ച് സഹകരിക്കേണ്ടതെന്ന് യൂ പി എസ് സംസ്ഥാന പ്രസിഡന്റ്‌ ഗ്ലാഡ്സൺ ജേക്കബും ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിലും അഭ്യർത്ഥിച്ചു

Leave A Reply

Your email address will not be published.