Ultimate magazine theme for WordPress.

എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷാ തീയതി മാറ്റം; പ്രതിഷേധിച്ച് സീറോ മലബാർ സഭ

കൊച്ചി : എം.ജി യൂണിവേഴ്‌സിറ്റിയുടെ ഈമാസം 28ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിലേക്കു മാറ്റിവച്ചതിൽ സീറോ മലബാർ സഭ അല്‍മായ ഫോറം പ്രതിഷേധിച്ചു.

സീറോമലബാർ കത്തോലിക്കരുടെ ദിനമായ ജൂലൈ മൂന്നിനു പരീക്ഷ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും സീറോമലബാർ സഭ അല്‌മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.