Ultimate magazine theme for WordPress.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ സ്ഥാനത്തേക്ക് ഡോ. സാമുവേൽ മാർ തിയോഫിലോസ്

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും സഭാ സ്ഥാപകനുമായ ഡോ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ പകരക്കാരനായാണ് ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടത്.

ജൂൺ 22ന് രാവിലെ എട്ടിന് പുതിയ സഭാധ്യക്ഷൻ സ്ഥാനമേറ്റെടുക്കും. നിലവിൽ ചെന്നൈ ഭദ്രാസനാധിപനും സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയുമാണ് ഡോ സാമുവേൽ മാർ തിയോഫിലോസ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ തിരഞ്ഞെടുക്കപ്പെട്ടു.

Sharjah city AG

Comments are closed.