തിരുവല്ല: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ വർധിക്കുന്ന ഘട്ടത്തിൽ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് യുണൈറ്റഡ് പെന്തകോസ്തൽ സിനഡ് .
ബീഹാറിൽ സുവിശേഷ വിരോധികൾ പാസ്റ്ററുടെ മകനെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതുപോലെ യൂ പി യിൽ തിരുവല്ലാ നിവാസിയായ പാസ്റ്റർ ഫൂപേഷിനെ മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് അമ്പതിനായിരം രൂപാ കൈക്കുലി വാങ്ങിച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. മതപരിവർത്തനം ആരോപിച്ച് നാനുറ്റമ്പതിൽ പരം മിഷനറിമാർ രാജ്യത്ത് വിവിധ ജയിലുകളിലുണ്ട്. ഇവരുടെ മോചനത്തിന് വേണ്ടി ക്രിസ്ത്യൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് യൂ പി എസ് സംസ്ഥാന ഭാരവാഹികളായ ഗ്ലാഡ്സൺ ജേക്കബും ബാബു പറയത്തുകാട്ടിലും പറഞ്ഞു
