Ultimate magazine theme for WordPress.

റഷ്യയുടെ ആക്രമണം; ലോക നേതാക്കളോട് സഹായം തേടി ഉക്രെയ്ൻ

കീവ് : യുദ്ധത്തിൽ തകർന്ന രാജ്യത്തെ സഹായിക്കാൻ ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ലോക നേതാക്കളോട് സഹായം തേടി. നവംബറിലേക്കോ മറ്റേതെങ്കിലും മാസത്തിലേക്കോ കാത്തിരിക്കരുതെന്നും അഭ്യർത്ഥിച്ചു.

യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക രാജ്യങ്ങളുടെ ശ്രദ്ധ യുഎസിലേക്ക് കേന്ദ്രീകരിക്കുന്നതിനിടെയാണ് സെലെൻസ്‌കിയുടെ പരാമർശം. ഉക്രെയ്‌നിനും റഷ്യയുടെ അതിർത്തിയിലുള്ള മറ്റ് സഖ്യകക്ഷികളും കൂടുതൽ പിന്തുണ നൽകണമെന്ന് സെലെൻസ്‌കി അമേരിക്കയോട് അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.