ജർമ്മനി : ജർമ്മനിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട കുമളി കുന്നത്തുപതിയിൽ കെ ജെ കുര്യൻ്റയും ജാൻസി കുര്യൻ്റയും മകൻ ജിൻസൻ കുര്യന്റെ (31) ഭൗതികശരീരം വ്യാഴാഴ്ച രാത്രി ഏകദേശം 09.00 മണിയോടെ കുമളി ഒന്നാംമൈലിൽ ഉള്ള സ്വഭവനത്തിൽ കൊണ്ടു വരും. സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 08.00 നു ആരംഭിക്കുകയും ഉച്ചയ്ക്ക് 11.15 നു ഭവനത്തിലെ ശുശ്രൂഷകൾ പ്രാർത്ഥനയോടെ അവസാനിപ്പിക്കുകയും ചെയ്യും. തുടർന്ന് സംസ്കാരം ഐപിസി ഹെബ്രോൻ സഭയുടെ ആറാം മൈലിൽ ഉള്ള സെമിത്തേരിയിൽ. ജർമ്മനിയിലുള്ള ബഥേൽ ഇൻ്റർനാഷണൽ പെന്തെക്കോസ്ത് സഭാംഗം ആണ് ജിൻസൻ. ഭാര്യ: റോണ ജിൻസൺ ,(ജർമ്മനി). സഹോദരങ്ങൾ: ജയ്സൺ കുര്യൻ ( ജർമ്മനി ), ജയ്സി റെൻ്റ്സി (ഖത്തർ).

Comments are closed.