ഹാലിഫാക്സ്: ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ ഹാലിഫാക്സ് ചാപ്റ്റർ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 7മുതൽ 9 വരെ ഹാലിഫാക്സിൽ നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷകൻ ആയിരിക്കും.
വെളിയാഴ്ച്ച ആരംഭിക്കുന്ന കൺവൻഷൻ ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.വി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഹെബ്രോൻ ഫെലോഷിപ്പ് സഭകളുടെ സഹസ്ഥാപകനും ഹെബ്രോൻ ഹാലിഫാക്സ് ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ ചാർളി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഹെബ്രോൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുന്ന കൺവൻഷന്റെ വിവിധ സെഷനുകളിൽ സുവിശേഷകന്മരായ ബ്ലസൻ വർഗ്ഗീസ്, ജോയൽ സ്റ്റീഫൻ, നിബു അലക്സാണ്ടർ, ഷോജോ ജോൺ, എന്നിവർ നേതൃത്വം നൽകും.
മലയാളി സമൂഹം ധാരളമുള്ള ഹാലിഫാക്സിൽ കൺവൻഷന് മികച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് കൺവൻഷൻ കൺവീനർ നിബു അലക്സാണ്ടർ അറിയിച്ചു.
ഞായറാഴ്ച്ച നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭയുടെ വിവിധ ലൊക്കേഷനുകളിലെ ദൈവദാസൻമാരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

Comments are closed.