ബ്രിട്ടൻ : അമേരിക്കയുടെ പ്രധാന പാശ്ചാത്യ സഖ്യകക്ഷിയായ ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യ ആശങ്കകളിലേക്ക് യു.എസ് റിലീജിയസ് ലിബർട്ടി കമ്മീഷൻ വെളിച്ചം വീശുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള മതസ്വാതന്ത്ര്യ ഭീഷണികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ കമ്മീഷൻ തയ്യാറാക്കുന്നു.
ബഫർ സോണിൽ നിശബ്ദമായി പ്രാർത്ഥിച്ചതിന് പലതവണ അറസ്റ്റിലാവുകയും പിന്നീട് കുറ്റവിമുക്ത യാക്കപ്പെടുകയും ചെയ്ത ഇസബെൽ വോൺ-സ്പ്രൂസിന്റെ കേസ് ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അവിടെ സംസാരിക്കുകയോ ബോർഡ് പിടിക്കുകയോ ചെയ്യാതിരുന്നിട്ടും അവർ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

Comments are closed.