Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ടാലന്റ് ടെസ്റ്റ്

ഷാർജ: യുഎഇ പെന്തക്കോസ്ത് സമൂഹത്തിലെ പ്രതിഭകൾക്ക് തങ്ങളുടെ താലന്തുകൾ മറ്റുരാക്കാൻ ഒരു പൊതുവേദി എന്ന ആശയത്തിൽ ഊന്നി യു.എ.ഇയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ യു.പി.എഫ് യു.എ.ഇയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ 10:30 വരെ ഷാർജ വർഷിപ്പ് സെൻട്രലിൽ ടാലന്റ് ടെസ്റ്റ് നടക്കും.

യുപിഎഫ് യുഎഇയിൽ അംഗത്വമുള്ള ഏകദേശം 70 ഓളം സഭകളിലെ പ്രതിഭകൾ തങ്ങൾക്ക് ദൈവം കൊടുത്ത താലന്തുകൾ മാറ്റുരക്കും. പ്രധാനമായും ബൈബിൾ ക്വിസ് (ജൂനിയേഴ്സ് & സീനിയേഴ്സ്),ഗ്രൂപ്പ് സോങ് എന്നീ മത്സരയിനങ്ങൾ ആയിരിക്കുമുണ്ടാകുക. പ്രസിഡണ്ട് പാസ്റ്റർ ഷിബു വർഗീസ്, സെക്രട്ടറി ബ്രദർ ജേക്കബ് ജോൺസൺ, ജനറൽ കോഡിനേറ്റർ: ബ്രദർ സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു.

Sharjah city AG
1 Comment
  1. g.clicgo.ru says

    sky vegas app

    References:
    g.clicgo.ru

Your email address will not be published.