Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ ഉപവാസ പ്രാർത്ഥന

തിരുവനന്തപുരം : എ.ജി. ‌പാലോട് സെക്ഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 മുതൽ 26 വരെ വിതുര എ. ജി. ചർച്ചിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.

പാ. പി. കെ. ജോസ് (എ. ജി. മലയാളം ഡിസ്ട്രിക്ട് ട്രഷറാർ), പാ. നിക്സൺ സണ്ണി (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും. സെക്ഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാ. ആർ. പി. അരുൺ കുമാർ (പാലോട് സെക്ഷൻ പ്രസ്ബിറ്റർ) ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : : 9656634925, 9961729284

വാർത്ത: ബൈജു എസ്. പനയ്ക്കോട്

Sharjah city AG

Comments are closed.