Ultimate magazine theme for WordPress.

മധ്യയൂറോപ്പിൽ കനത്ത നാശം വിതച്ച് പേമാരി

പ്രാഗ് : ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി മധ്യയൂറോപ്പിൽ കനത്ത നാശം വിതച്ചു. ഒരാഴ്ചയായി മധ്യയൂറോപ്പിൽ തുടരുന്ന മഴ പലസ്ഥലങ്ങളിലും പ്രളയത്തിന് കാരണമായി. പ്രളയത്തിൽ 15 പേർ മരിച്ചു.

ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലൊവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി കനത്ത നാശം വിതച്ചത്. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി. പോളണ്ടിൽ 5 പേർ മരിച്ചു. 4 പ്രവിശ്യകളിലെ 420 സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പകുതിയോളം നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശുദ്ധജലക്ഷാമവും രൂക്ഷം. ന്യാസ നഗരത്തിൽ ഒരു ആശുപത്രി പൂർണമായി ഒഴിപ്പിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.