Ultimate magazine theme for WordPress.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍

മുംബൈ : തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലിംഗ സമത്വത്തിലും സ്ത്രീ സ്വാതന്ത്രത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ത്രിദിന സന്ദര്‍ശനം നടത്തുന്ന ഗുട്ടെറസ് മുംബൈയില്‍ പ്രസംഗിക്കവെയാണ് രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള സംഭവങ്ങളില്‍ വിവര്‍ശനം ഉന്നയിച്ച സെക്രട്ടറി ജനറല്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെയും സമൂഹിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ലിംഗസമത്വത്തിലും സ്ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന തലവന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.