Ultimate magazine theme for WordPress.

ന്യൂനപക്ഷ സമുദായക്കാര്‍ നടത്തുന്നതുകൊണ്ടു മാത്രം ന്യൂനപക്ഷ സ്ഥാപന പദവി പരിശോധിക്കുമെന്നു സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​പ​ദ​വി ല​ഭി​ക്കു​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, ബി.​വി. നാ​ഗ​ര​ത്‌​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ക​മീ​ഷ​ൻ, ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ത​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് ന്യൂ​ന​പ​ക്ഷ പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മ​ഹാ​യാ​ന തേ​ര​വാ​ദ വ​ജ്ര​യാ​ന ബു​ദ്ധി​സ്റ്റ് റി​ലീ​ജി​യ​സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.
സ്ഥാ​പ​ന​ത്തെ ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ട്ര​സ്റ്റ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ർ​ക്കാ​ർ തീ​രു​മാ​നം ശ​രി​വെ​ച്ച ഹൈ​കോ​ട​തി, 2006ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് പ്രൈ​വ​റ്റ് പ്ര​ഫ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ക്‌​ട് പ്ര​കാ​രം, ഒ​രു സ്ഥാ​പ​ന​ത്തെ ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ങ്കി​ൽ അ​ത് ഒ​രു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തു​​മാ​യാ​ൽ പോ​ര, ന്യൂ​ന​പ​ക്ഷം സ്ഥാ​പി​ച്ച​തു​മാ​യി​രി​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മാ​ത്ര​മ​ല്ല സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ത് അം​ഗീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.