ന്യൂയോർക്ക് : തിങ്കളാഴ്ച റഷ്യൻ ആക്രമണത്തിൽ ഭാഗികമായി തകർന്ന ഉക്രെയ്‌നിലെ കീവിലുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് സഹായസാമഗ്രികളെത്തിച്ചു.
ജൂലൈ ഒൻപതാം തീയതി എക്‌സിൽ കുറിച്ച സന്ദേശങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശിശുക്ഷേമനിധി അറിയിച്ചത്. അത്യാഹിതവിഭാഗത്തിലേക്കുള്ള പ്രാഥമികശുശ്രൂഷാകിറ്റുകൾ, സൗരോർജ്ജവിളക്കുകൾ, ശുചിത്വകിറ്റുകൾ, കുട്ടികൾക്കായുള്ള മറ്റു സാമഗ്രികൾ എന്നിവയാണ് യൂണിസെഫ് എത്തിച്ചത്

Comments are closed.