Ultimate magazine theme for WordPress.

ട്വിറ്ററിൽ 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കും; മസ്ക്

കാലിഫോർണിയ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു ശതകോടീശ്വരൻ ഇലോൺ മസ്ക് അറിയിച്ചിരുന്നു. ഇതിനെ ചുറ്റിപറ്റി നിരവധി വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണു സൂചന. വാഷിങ്‌ടൺ പോസ്റ്റാണു ഈ വാർത്ത പുറത്തുവിട്ടത്.
റിപ്പോർട് അനുസരിച്ച് ട്വിറ്റർ വാങ്ങുന്നതിന് ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉപാധി മസ്ക് മുന്നോട്ടുവച്ചെന്നാണു പറയുന്നത്. ഇതോടെ 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കുമെന്നും സൂചനകൾ ഉണ്ട്. അടുത്ത വർഷം അവസാനത്തോടെ ശമ്പളച്ചെലവിൽ 800 ദശലക്ഷം ഡോളർ കുറവുവരുത്താൻ നിലവിലെ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു പിരിച്ചുവിടൽ വാർത്ത വരുന്നത്.

Leave A Reply

Your email address will not be published.