Ultimate magazine theme for WordPress.

കടുത്ത ദാരിദ്ര്യം മൂലം സുഡാനിൽ 25 ലക്ഷത്തോളം ആളുകൾ മരിക്കുമെന്ന് ഡച്ച് ഇൻസ്റ്റിറ്റ്യൂട്ട്

നെതർലാന്റ് : കടുത്ത ദാരിദ്ര്യം മൂലം സുഡാനിൽ 2024 സെപ്റ്റംബറോടെ 25 ലക്ഷത്തോളം ആളുകൾ മരിക്കുമെന്ന് ഡച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. നെതർലാന്റിലെ ക്ലിങെൻഡാൽ ഇൻസ്റ്റിറ്റ്യൂട്ടാണ് സുഡാനിലെ ദാരിദ്ര്യത്തിന്റെ ഭീകരതയെ സംബന്ധിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

വിളവെടുപ്പിനെ കുറിച്ചും ഇറക്കുമതിയെ കുറിച്ചും മാനുഷിക സഹായത്തെ കുറിച്ചും പ്രസിദ്ധീകരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് സുഡാനിലെ ഈ ഭീകരാവസ്ഥ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഏകദേശം 25 ലക്ഷം ആളുകളുടെ അധിക മരണനിരക്ക് സംഭവിക്കുമെന്ന് പ്രവചിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അനുസരിച്ച് 25 ലക്ഷം ആളുകളെന്നത് സുഡാന്റെ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ്.

Sharjah city AG

Comments are closed.