Ultimate magazine theme for WordPress.

നൈജീരിയയിൽ തീവ്രവാദികൾ തട്ടികൊണ്ടുപോയ വൈദികൻ മോചിതനായി

നൈജീരിയ : നൈജീരിയയിലെ ഒനിറ്റ്ഷ അതിരൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ ബേസിൽ ഗ്ബുസുവോ മോചിതനായി. മെയ് 15 ബുധനാഴ്ചയാണ് ഫാ ബേസിലിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. മെയ് 23-ന് അർധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി അതിരൂപത റിപ്പോർട്ട് ചെയ്തു.

2024-ൽ അഞ്ചുമാസത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട നാലാമത്തെ വൈദികനാണ് ഫാ. ബേസിൽ. മുൻവർഷങ്ങളിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് വൈദികരെക്കുറിച്ച് ഇപ്പോഴും ഒരറിവുമില്ല. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ ഒരു വ്യവസായമായി മാറിയിരിക്കുന്ന നൈജീരിയയിൽ ഗുരുതരമായ സുരക്ഷാ അഭാവമാണ് അനുഭവപ്പെടുന്നത്

Sharjah city AG

Comments are closed.