യുഎസിൽ ട്രെയിൻ അപകടം
മിസോറി: 243 യാത്രക്കാരും 12 ജോലിക്കാരും സഞ്ചരിച്ചിരുന്ന ദീർഘദൂര പാസഞ്ചർ ട്രെയിൻ യുഎസ് സംസ്ഥാനമായ മിസോറിയിൽ റെയിൽവേ ക്രോസിംഗിൽ ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് പാളം തെറ്റി.
രണ്ട് യാത്രക്കാരും ട്രക്ക് ഡ്രൈവറും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു, സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം 40 ആയി. ലോസ് ഏഞ്ചൽസിൽ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിൻ സെൻട്രൽ സമയം 12:42 നായിരുന്നു സംഭവം.