Ultimate magazine theme for WordPress.

എഴുത്ത് നിയോഗത്തിൽ നിന്നാകണം : സുവി.സാജു മാത്യു

ഷാർജ:എഴുതുവാൻ വേണ്ടി എഴുതുന്ന പ്രവണത ക്രിസ്തീയമല്ലെന്നും ദൈവിക നിയോഗം ഇല്ലാതെ തൂലികയെടു ക്കരുതെന്നും സുവി. സാജു മാത്യു പ്രസ്താവിച്ചു . ഉയരത്തിൽനിന്നുള്ള ലൈസൻസ് ഇല്ലാതെ ഒരു ആത്മീയ ശുശ്രൂഷയും പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 25 നു ഷാർജ വർഷിപ് സെന്ററിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നടത്തിയ മീഡിയ സെമിനാറിൽ സമാപന സന്ദേശം നൽകുകയായിരുന്നു സാജു മാത്യു.

ഷിബു മുള്ളംകാട്ടിൽ അധ്യക്ഷത വഹിച്ച യോഗം ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ രാജൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജയ്‌ഹിന്ദ്‌ ടിവി മിഡിൽ ഈസ്റ്റ്‌ എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ മുഖ്യ പ്രഭാഷണം നടത്തി. റേറ്റിംഗ് വർധിപ്പിക്കാനുള്ള തിടുക്കത്തിൽ മാധ്യമങ്ങൾ വഴി തെറ്റുകയാണെന്നും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം വർധിച്ചു വരുന്നത് ആശങ്കയുള വാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ ജോൺ വർഗീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി. ചാപ്റ്റർ പ്രസിഡന്റ്‌ പി സി ഗ്ലെന്നി സ്വാഗതവും സെക്രട്ടറി ആന്റോ അലക്സ്‌ നന്ദിയും പറഞ്ഞു. പാസ്റ്റർ സൈമൺ ചാക്കോ, സുവി. ജസ്റ്റിൻ മാത്യു എന്നിവർ പ്രാർത്ഥന നയിച്ചു.
ലാൽ മാത്യു, കൊച്ചുമോൻ അന്താര്യത്ത്, മജോൺ കുര്യൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.