മെക്സിക്കോ : മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ് ആണ് വെടിവയ്പിലാണ് കൊല്ലപ്പെട്ടത്. ഔർലേഡി ഓഫ് ഗാഡെലൂപ്പെ ദേവാലയത്തിലായിരുന്നു വെടിവയ്പ് നടന്നത്. ആയുധധാരികളായ രണ്ടുപേർ ഒരു വ്യക്തിയെ പിന്തുടർന്ന് ദേവാലയത്തിലെത്തുകയായിരുന്നു. അതിനിടയിലാണ് വെടിവയ്പ്പുണ്ടായത്.
അക്രമികൾ പിന്തുടർന്നു വന്ന വ്യക്തി മാരകമായ മുറിവുകളെ തുടർന്ന് പിന്നീട് ഹോസ്പിറ്റലിൽ വച്ച് മരണമടയുകയും ചെയ്തു. മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ സഭാ നേതൃത്വം നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
Related Posts