Ultimate magazine theme for WordPress.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്

വാഷിംഗ്‌ടൺ : ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ് വിലയിരുത്തി. കൊവിഡിനെത്തുടർന്ന് ചൈനയിൽ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാൽപാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു. യൂറോപ്പിൽ ജർമ്മനി ഉൾപ്പെടെ പലഭാഗങ്ങളിലും ഊർജ പ്രതിസന്ധി രൂക്ഷമാണ്. റഷ്യയുടെ യുക്രൈൻ അധിനിവേശം പ്രതിസന്ധി വർധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മർദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊർജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.