Ultimate magazine theme for WordPress.

തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷൻ ഇന്ന് ആരംഭിക്കും

 

 

തിരുവല്ല: വിവിധ സഭകളുടെ സഹകരണത്തോടെയുള്ള വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഇന്നു മുതൽ 29 വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. ഇന്നു 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ ചെയർമാൻ പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിക്കും. പാസ്റ്റർ എബി എബ്രഹാം വചനപ്രഭാഷണം നടത്തും. സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ യു.പി.എഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.
നാളെ രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ബിനു പറക്കോട് വചനശുശ്രൂഷ നടത്തും.വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.ജെ.തോമസ്, ജോയി പാറക്കൽ, അനീഷ് തോമസ് എന്നിവർ വചനപ്രഭാഷണം നടത്തും. കെ.പി.രാജൻ, ബ്ലെസി ബെൻസൺ എന്നിവർ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും. 29 ന് 6.30ന് സമാപന സമ്മേളനത്തിൽ ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിക്കുമെന്ന് ജനറൽ കൺവീനർമാരായ തോമസ് കോശി, ജോജി ഐപ്പ് മാത്യൂസ് എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.