തിരുവല്ല : 1996ൽ തിരുവല്ലാ ടൗണിന്റെ ഗതാഗത പ്രശ്നത്തിന്ന് പരിഹാരമായി ആരംഭിച്ച ബൈപാസ് പണി ഇന്നലെ പൂർത്തീകരിച്ചു. എം സി റോഡിനു സമാന്തരമായി 2.3 കിലോമീറ്റർ മാത്രമുള്ള ബൈപാസ് പദ്ധതിയുടെ അപാകതയും സ്വകാര്യ വ്യക്തികളുടെ കേസും നിമിത്തം പല തവണ മുടങ്ങി.
കേവലം 42 കോടി രൂപ എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതി പൂർത്തീകരിക്കുവാൻ 56 കോടി വേണ്ടി വന്നു. രാമൻ ചിറയിൽ ഒരുക്കപ്പെടുന്ന വേദിയിൽ മന്ത്രി ജി സുധാകരൻ ഉൽഘാടനം രാവിലെ 9.30ന് ചെയ്യുകയും മാത്യു ടി തോമസ് അദ്യക്ഷത വഹിക്കയും ചെയ്യും.
എന്നാൽ പദ്ധതിയുടെ അപാകതകൾ മുഖാന്തരം അപകടത്തിന്നോ ഗതാഗത പ്രശ്നങ്ങൾക്കോ പരിഹാരം ഉണ്ടാകുന്നില്ല എന്നാണ് ജനപ്രതിനിധികളുടെ ആരോപണങ്ങൾ