ലോക പ്രശസ്ത സുവിശേഷ പ്രസംഗകൻ പാസ്റ്റർ എബ്രഹാം ചാൾസ് നിര്യാതനായി
ചെന്നെ: പോട്ടേഴ്‌സ് പാലസ് മിനിസ്ട്രി സ്ഥാപകനും ലോക പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ എബ്രഹാം ചാൾസ് നിത്യതയിൽ ചേർക്കപ്പെട്ടു. ഭവനത്തിൽ വച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ ജസിന്ത് എബ്രഹാമിനും മക്കളായ റീസ് എബ്രഹാം, റിയ എബ്രഹാം എന്നിവരോടൊപ്പം ഇഗ്ലണ്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത് താമസിക്കുന്നു. ലണ്ടനിലുൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ സഭകൾ ഉണ്ട് 2008 ഒക്ടോബർ മാസത്തിൽ സ്ഥാപിതമായ പോട്ടേഴ്‌സ് പാലസ് മിനിസ്ട്രികളുടെ സ്ഥാപകനും ഡയറക്ടറുമാണ് പാസ്റ്റർ എബ്രഹാം ചാൾസ്. 51-ലധികം രാജ്യങ്ങൾ സഞ്ചരിച്ച് മിറക്കിൾ ക്രൂസേഡുകൾ നടത്തിയിട്ടുണ്ട്. ചില വർഷങ്ങൾക്കു മുൻപ് തിരുവല്ലയിലെ ഒരു മീറ്റിങ്ങിൽ ഇദ്ദേഹം ശുശ്രൂഷിച്ചിട്ടുണ്ട്.