Ultimate magazine theme for WordPress.

കുടിയേറ്റക്കാരെ സംരക്ഷിക്കാനൊരുങ്ങി വിയറ്റ്നാം സഭ

ഹനോയ്: സ്വദേശത്തും വിദേശത്തുമുള്ള കുടിയേറ്റ സമൂഹങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വനം ചെയ്തത് വിയറ്റ്‌നാമിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള ക്രൈസ്തവ വിശ്വാസികളോടും വൈദികരോടും സഭ രൂപത ആവശ്യപ്പെട്ടു . പ്രവർത്തനത്തിന് മുന്നോടിയായി സഭ ദേശീയ കോൺഫറൻസ് നടത്തുകയും ചെയ്തു.
സെപ്തംബർ 27 മുതൽ 29 വരെ ഖാൻ ഹോവ പ്രവിശ്യയിലെ ൻഹാ ട്രാങ് ബിഷപ്പ് ഹൗസിൽ നടന്ന സംഗമത്തിൽ രൂപതകളിലെ കുടിയേറ്റക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ 40-ലധികം വൈദികരെ നിയമിക്കുകയും ചെയ്തു. കൂടാതെ
കുടിയേറ്റ തൊഴിലാളികളെയും ദുർബലരായ കുട്ടികളെയും സ്ത്രീകളെയും അനുഗമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം എല്ലാ പാസ്റ്റർമാരും ഏറ്റെടുക്കണമെന്ന് കുടിയേറ്റക്കാർക്കായുള്ള വിയറ്റ്നാമീസ് ബിഷപ്പ് കമ്മീഷൻ മേധാവി ബിഷപ്പ് ലൂയിസ് എൻഗുയെൻ അൻ തുവാൻ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.