Ultimate magazine theme for WordPress.

പ്രാർത്ഥനയാണ് പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള മാർഗം; കർദ്ദിനാൾ ഔഡ്രാഗോ

2015-ൽ രാജ്യത്ത് ഭീകരർ ആക്രമണം തുടങ്ങിയതിനുശേഷം നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തിട്ടുണ്ട്

ആഫ്രിക്ക : ബുർക്കിന ഫാസോയിൽ അരക്ഷിതാവസ്ഥയും രാഷ്ട്രീയ അരാജകത്വവും തുടരുമ്പോൾ, പ്രതിസന്ധിയിൽ നിന്നും കരകയറാൻ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത്‌ കർദിനാൾ ഫിലിപ്പ് ഔഡ്രാഗോ.
നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള സമാധാനത്തിനും വേണ്ടി ഈ ഒക്ടോബർ മാസത്തിൽ നമ്മുടെ പ്രാർത്ഥന തീവ്രമാക്കണം എന്നാണ് അദ്ദേഹം അധ്വാനം ചെയ്തത്.
2015-ൽ രാജ്യത്ത് ഭീകരർ ആക്രമണം തുടങ്ങിയതിനുശേഷം നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 3 ന്, ജിഹാദികൾ എന്ന് സംശയിക്കുന്നവരുടെ \”ക്രൂരമായ ആക്രമണത്തെ\” തുടർന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് 11 സൈനികർ കൊല്ലപ്പെടുകയും 50 ഓളം സാധാരണക്കാരെ കാണാതാവുകയും ചെയ്തതായി സർക്കാർ അറിയിച്ചു.ആഗസ്റ്റ് 15 നും സെപ്തംബർ 15 നും ഇടയിൽ, ഒരു സൈനിക ആക്രമണത്തിൽ കുറഞ്ഞത് 80 ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
\”ഭീകരവാദത്തിന്റെയും രാഷ്ട്രീയ അസ്ഥിരതയുടെയും ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, ലോകവുമായും അതിന്റെ ചരിത്രവുമായും അടുത്ത ബന്ധം പുലർത്തുന്ന സഭയ്ക്ക്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ലോകത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഐക്യദാർഢ്യത്തിന്റെ അടയാളവും സാക്ഷിയുമാകാൻ മാത്രമേ കഴിയൂ,\” കർദ്ദിനാൾ ഔഡ്രാഗോ ആരാഞ്ഞു. പ്രാർത്ഥിക്കാൻ അദ്ദേഹം ആളുകളെ ആഹ്വാനം ചെയ്തു, കാരണം പ്രാർത്ഥന എല്ലാ ക്രിസ്തീയ ജീവിതത്തിന്റെയും ഉറവിടവും ഉച്ചകോടിയുമാണ്. അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.