Official Website

പാസ്റ്ററെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയി; കണക്ക് പുറത്തു വിട്ട് രാജ്യവൃത്തങ്ങൾ

0 412

അബുജ:വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ രണ്ടു പള്ളികളിൽ നിന്നായി 80 -ലധികം ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. വടക്കൻ മധ്യഭാഗത്ത് ഒരേ വിഭാഗത്തിൽപ്പെട്ട 60 പേരെയും കൂടാതെ മറ്റു വിഭാഗത്തിൽപ്പെട്ട 20 പേരെയും തട്ടിക്കൊണ്ടുപോയതായി രാജ്യവൃത്തങ്ങൾ അറിയിച്ചു. വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും തട്ടിക്കൊണ്ടുപോയവരുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു .
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ, കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റം. 17) പുലർച്ചെ 2 മണിയോടെയാണ് നൈജർ സ്റ്റേറ്റിലെ സുലേജയിലുള്ള ചെറൂബിം ആൻഡ് സെറാഫിം ചർച്ചിലെ പാസ്റ്ററെയും മറ്റ് ക്രിസ്ത്യാനികളെയും തട്ടിക്കൊണ്ടുപോയതെന്നു പ്രദേശവാസികൾ പറഞ്ഞു. ഫുലാനി തീവ്രവാദികളുടെ ആക്രമണ സമയത്ത് സുലേജയിലെ ജപാപ്പ് ഏരിയയിലെ പള്ളി സ്ഥലത്ത് സഭ മുഴുരാത്രി പ്രാർത്ഥന നടത്തുകയായിരുന്നുവെന്ന് സുലേജ നിവാസിയായ നഥാനിയേൽ അഡെ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ പുരോഹിതൻ ലിയോ റാഫേൽ ഒസിഗിയെ മോചിപ്പിച്ചെങ്കിലും, വിശ്വാസികൾ ഇതുവരെ മോചിതരായിട്ടില്ല.

Comments
Loading...
%d bloggers like this: