നാലു വയസ്സുകാരന്റെ പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധയേറുന്നു
" എന്റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ " എന്ന ഗാനം പാടി 4 വയസ്സുകാരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ച് പറ്റുന്നു
\” എന്റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ \” എന്ന ഗാനം പാടി 4 വയസ്സുകാരൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ച് പറ്റുന്നു
കർണ്ണാടകയിലെ മാംഗ്ലൂരിൽ താമസിക്കുന്ന ജോഷൻ,നജി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മകനായ ജയ്ഡൻ പി മാത്യു എന്ന നാല് വയസ്സുകാരൻ ബ്ലസ്സൻ മേമന എഴുതി പാടിയ \” പ്രാണപ്രിയനേ \” എന്ന ഗാനം ജയ്ഡൻ മോൻ നിഷ്കളങ്കമായി പാടിയത് ജനശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നു.
ജയ്ഡനെകുറിച്ച് തൻ്റെ മാതാപിതാക്കൾ പറയുന്നത് ഇപ്രകാരമാണ്.
ജനിച്ച നാൾ മുതൽ ക്രിസ്ത്യൻ പാട്ടുകൾ ഭവനത്തിൽ പാടിയും, കേൾപ്പിച്ചും കുഞ്ഞിനെ വളർത്തിയത് ,അത് പിന്നീട് കുഞ്ഞിന് പാട്ടുകൾ കേൾക്കുന്നത് ഹരമായി മാറുകയും …… രണ്ടര വയസ്സിൽ ആദ്യമായി പാട്ട് പാടി തുടങ്ങുകയും, പിന്നീട് എപ്പോഴും ക്രിസ്ത്യൻ പാട്ടുകൾ കേൾക്കുകയും കേട്ട ഉടനെ പഠിക്കുകയും എല്ലാവരുടെ മുൻപിലും ലജ്ജ കൂടാതെ പാടുകയും ചെയ്യുക പതിവായി മാറി.
ഇപ്പോൾ നാല് വയസ്സുള്ള ജയ്ഡൻ മോന് ഏകദേശം 25 ലതികം പാട്ടുകൾ കാണാതെ പാടും എന്നാണ് മാതാപിതാക്കൾ പറഞ്ഞത് .ഇവർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണ്, ജയ്ഡൻ മോൻ്റെ ഇളയ സഹോദരൻ ജുവാൻ, ജയ്ഡൻ മോനെയും അവൻ്റെ കുടു:ബത്തെയും ഓർത്ത് എല്ലാവരും പ്രാർത്ഥിക്കുക. വരും കാലങ്ങളിൽ ക്രിസ്തുവിനെ ഉയിർത്തുന്ന അനവധിഗാനങ്ങൾ പാടുവാൻ ജയ്ഡൻ മോനെ ദൈവം സഹായിക്കട്ടെ.
തയ്യാറാക്കിയത് : സിഞ്ചു മാത്യു നിലമ്പൂർ