Official Website

സദ്വാർത്താ മഹോത്സവം 27 വെള്ളിയാഴ്ച മുതൽ പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ

0 257

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സദ്യാർത്താ  മഹോത്സവം പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ മെയ് 27 വെള്ളി മുതൽ ഞായർ വരെ നടക്കും. ദിവസവും വൈകീട്ട് 6 ന് പൊതുയോഗം. പാസ്റ്റേഴ്സ് ഷാജി എം പോൾ , അനീഷ് തോമസ്, ചെയ്സ് ജോസഫ് എന്നിവർ വചനം ശുശ്രൂഷിക്കും. ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജൂലി ജോമോൻ വചനം പ്രസംഗിക്കും. ഞായർ രാവിലെ 9.30 ന് സഭാ യോഗം ,തുടർന്ന് ഉച്ചക്ക് 2.30 ന് യുവജന വിദ്യാർത്ഥി സംഗമവും ഉണ്ടാകും. ബ്രദർ എസ് ജോയൽ  സംഗീതാരാധന നയിക്കും. പാസ്റ്റർ ഭക്തവത്സലൻ , ഇവാ ജമൻസൺ ജേക്കബ് എന്നിവർ ഗാനങ്ങൾ ആലപിക്കും. 48 മണിക്കൂർ നീണ്ടു നില്ക്കുന്ന പ്രാർത്ഥനാ ശൃംഖലയും നടക്കും.

Comments
Loading...
%d bloggers like this: