Ultimate magazine theme for WordPress.

പി ഡബ്ല്യൂ. സി കോട്ടയം ജില്ലാ ഫാമിലി സെമിനാർ നടത്തി

കോട്ടയം: കോട്ടയം ജില്ലാ പെന്തകോസ്തൽ വുമൺസ് കൌൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 മെയ്‌ 16 രാവിലെ 10 മുതൽ 1 മണി വരെ ഒളശ്ശ റെവലേഷൻ സഭ ഹാളിൽ വച്ചു ഫാമിലി സെമിനാർ നടത്തി. പി. ഡബ്ല്യൂ സി ജില്ലാ വൈസ് പ്രസിഡന്റ്‌ ജെസ്സി അച്ചൻകുഞ് അധ്യക്ഷ ആയിരുന്നു. പി സി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ മുഖ്യ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ്‌ ഷേർലി ഷാജി പ്രവർത്തന വിശദീകരണം നൽകി. ജില്ലാ ട്രെഷരാർ കുഞ്ഞുമോൾ ജെയിംസ് നന്ദി പറഞ്ഞു. പി സി ഐ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി മാലം ആശംസകൾ അറിയിച്ചു.

Leave A Reply

Your email address will not be published.