ടാൻസാനിയയുടെ പ്രിസിഷൻ എയർ വിമാനം വിക്ടോറിയ തടാകത്തിൽ തകർന്നുവീണു

0 361

ബുക്കോബ: മോശം കാലാവസ്ഥയെത്തുടർന്നു വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രിസിഷൻ എയർ വിമാനം ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ തകർന്നുവീണു.
സർക്കാർ ഉടമസ്ഥതയിലുള്ള ടാൻസാനിയ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻറിപ്പോർട്ട് ചെയ്തു . 15 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെങ്കിലും എന്തെങ്കിലും മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല . 49 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നത്. വാണിജ്യ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്ന് പുറപ്പെട്ട വിമാനം ബുക്കോബയിൽ കൊടുങ്കാറ്റും കനത്ത മഴയും കാരണം ഇന്ന് രാവിലെ വിക്ടോറിയ തടാകത്തിൽ വീഴുകയായിരുന്നു.

Leave A Reply

Your email address will not be published.