ഡല്‍ഹി : ഇന്ത്യയിലെ ഒരു പ്രദേശത്തേയും പാക്കിസ്ഥാനെന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി. കർണാടക ഹൈകോടതി ജഡ്ജി വി.ശ്രീസഹാനന്ദ ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാക്കിസ്ഥാനെന്ന് വിളിച്ചതിലാണ് കോടതിയുടെ വിമർശനം.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. കോടതി നടപടികള്‍ ലൈഫ് സ്ട്രീം ചെയ്യുമ്പോള്‍ അത് വലിയൊരു വിഭാഗം ആളുകളിലേക്ക് എത്തുമെന്ന് അഭിഭാഷകരും ജഡ്ജിമാരും ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്തെ ഒരു പ്രദേശത്തെ പാക്കിസ്ഥാനെന്ന് വിളിക്കുന്നത് അഖണ്ഡതക്ക് ഭീഷണിയാണെന്നും ഹൈകോടതി ജഡ്ജി ഞങ്ങളുടെ മുമ്പാകെ കക്ഷിയല്ലാത്തതിനാല്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ല. ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

Comments are closed.