പാമ്പാടി : എലോഹിം പ്രയർ ആൻഡ് പ്രൊഫറ്റിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്പ്റ്റംബർ 26 മുതൽ 28 വരെ പാമ്പാടി താലൂക് ആശുപത്രിക്ക് സമീപം 3 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാ. സേതു മാധവൻ, പാ. ബൈജു നിരണം, പാ. ഷിനു പീരുമേട് എന്നിവർ പ്രസംഗിക്കും. പാ. ഷിജോ മാങ്ങാനം നേതൃത്വം നൽകും.
