*
അർമേനിയ : സ്റ്റെപാനകെർട്ടിലെ പ്രശസ്തമായ അർമേനിയൻ ദേവാലയം അസർബൈജാൻ തകർത്തതായും, 2026 മാർച്ച് മൂന്നിനും ഏപ്രിൽ രണ്ടിനും ഇടയിലാണ് ഈ ദേവാലയം പൊളിച്ചുമാറ്റപ്പെട്ടതെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതായും ആർട്സാഖിലെ സാംസ്കാരിക പൈതൃക വിദഗ്ദ്ധൻ വെളിപ്പെടുത്തി.
ആർട്സാഖ് കൾച്ചറൽ ഹെറിറ്റേജ് ഓംബുഡ്സ്മാനും അസ്ഗയൻ സാംസ്കാരിക-ചരിത്ര എൻ.ജി.ഓയുടെ വൈസ് പ്രസിഡന്റുമായ ഹോവിക് അവനെസോവ്, തകർക്കപ്പെട്ട ഈ മന്ദിരം നഗരത്തിലെ പ്രധാനപ്പെട്ട വലിയ കത്തീഡ്രൽ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

Comments are closed.