Ultimate magazine theme for WordPress.

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ആന്റണി ബ്ലിങ്കന്‍

ന്യൂയോര്‍ക്ക് : ഇന്ത്യയ്ക്ക് ഉടന്‍ തന്നെ ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര സംഘടനകളില്‍ അനിവാര്യമാണ്. 1945 ലെ ലോകമല്ല നിലനില്‍ക്കുന്നതെന്നും നാളെയ്ക്കുള്ള ദീര്‍ഘ വീക്ഷണം ഇക്കാര്യത്തില്‍ അനിവാര്യമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് കാലങ്ങളായി അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി തുടങ്ങിവയ്ക്കുന്നുവെന്നും ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വം മൂന്ന് രാജ്യങ്ങള്‍ക്കും നല്‍കണമെന്നും അദ്ദേഹം യുഎന്‍ ഫ്യൂച്ചര്‍ സമ്മിറ്റില്‍ പറഞ്ഞു.

Sharjah city AG

Comments are closed.