അർമേനിയ : അർമേനിയൻ സർക്കാരുമായി വർഷങ്ങളായി നിലനിൽക്കുന്ന വൻ തർക്കങ്ങളുടെയും ശീതയുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ, അർമേനിയൻ അപൊസ്തോലിക് സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് സഭയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള സർക്കാരിന്റെ അനാവശ്യ ഇടപെടലുകളിൽ ആശങ്ക രേഖപ്പെടുത്തി.
2018-ൽ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ അധികാരമേറ്റത് മുതൽ സഭയും സർക്കാരും തമ്മിലുള്ള ബന്ധം വഷളാവുകയും, 2020-ലെ നഗോർണോ-കരാബാഖ് യുദ്ധത്തിലെ തിരിച്ചടിയെ തുടർന്ന് ഈ അസ്വാരസ്യങ്ങൾ കൂടുതൽ രൂക്ഷവും വൻ പ്രതിസന്ധിയുമായി മാറുകയും ചെയ്തു.
തർക്കങ്ങളുടെ ഭാഗമായി സഭാ അധ്യക്ഷന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ബിഷപ്പുമാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്ത പഷിന്യന്റെ നടപടികളെ സോവിയറ്റ് കാലഘട്ടത്തിലെ ഏകാധിപത്യപരമായ ഭരണരീതിയോട് ഉപമിച്ചുകൊണ്ട് സഭാ അനുകൂലികളും വിമർശകരും ശക്തമായി രംഗത്തുവന്നു.

Comments are closed.