ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞു
കൊച്ചി: കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. കളമശേരി എസ്സിഎംഎസ് കോളജിനു മുന്നിൽ ആണ് അപകടം നടന്നത്. എസ്സിഎംഎസ് കോളജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർഥി സോൻസ് ആന്റണി സജി (19) ആണ് മരിച്ചത്. പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പി.എ. സജിമോന്റെയും (കുട്ടപ്പായി) പി.ജെ.ഷീജയുടെയും മകനാണ് സോൻസ് ആന്റണി സജി.