ന്യൂയോർക്ക് : ലോസ് ആഞ്ചലസിലെ എൽ.ജി.ബി.ടി കേന്ദ്രത്തിൽ സുവിശേഷ പ്രചരണം നടത്തുന്നതിനിടെ സുവിശേഷകനായ ഡേവിഡ് റാമറെസിന് നേരെ അപരിചിതനായ വ്യക്തി ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ആളുകളോട് ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
പ്രസംഗത്തിനിടയിൽ കഴുത്തിന് ശക്തമായി അടിയേറ്റ റാമറെസിന് സംസാരിക്കാനുള്ള ശേഷി താൽക്കാലികമായി നഷ്ടപ്പെട്ടു. മർദ്ദനമേറ്റ ശേഷവും ദൈവത്തെ സ്തുതിച്ച അദ്ദേഹം, തന്നെ ആക്രമിച്ചയാൾ തെരുവിൽ അസഭ്യം പറഞ്ഞുകൊണ്ട് കടന്നുകളഞ്ഞതായി വ്യക്തമാക്കുന്നു.
സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കൃത്യമായ സഹായം നൽകിയില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഡേവിഡ് ഹോഫ്മാൻ ആരോപിച്ചു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനേക്കാൾ ദൈവത്തിലുള്ള വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും സുവിശേഷ പ്രവർത്തനം തുടരുമെന്നും സംഘം വ്യക്തമാക്കി.

Comments are closed.