Ultimate magazine theme for WordPress.

ഹെയ്തിയിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം: മിഷണറിക്കെതിരെ കേസ്

ഹെയ്തി : ഹെയ്തിയിൽ സുവിശേഷ വേല ചെയ്തിരുന്ന അമേരിക്കൻ ക്രിസ്തീയ മിഷണറിയും പ്രശസ്ത സോഷ്യൽ മീഡിയ താരവുമായ മേലോൺ ഫോഷി, പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമേരിക്കൻ ഫെഡറൽ ഏജൻസിയുടെ പിടിയിലായി.

അഗപ്പെ മിനിസ്ട്രീസ് എന്ന ക്രൈസ്തവ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ പഠനസഹായവും താമസസൗകര്യവും വാഗ്ദാനം ചെയ്ത്, നിർദ്ധനരായ മൂന്ന് ആൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണ കോടതിയിൽ സ്ഥിരീകരിച്ചു.

ദൈവവേലയുടെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി ചൂഷണം ചെയ്ത ഈ മിഷണറിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് ശക്തമായ നിയമനടപടികൾ ആരംഭിക്കുകയും, കുറ്റം തെളിഞ്ഞാൽ മുപ്പത് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.