സ്വീഡൻ : സ്വീഡനിലെ യുവതലമുറയിൽ ക്രിസ്തുവിലുള്ള വിശ്വാസവും ആത്മീയ താല്പര്യവും ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി പ്രമുഖ പഠനങ്ങളും സഭാ സർവ്വേ റിപ്പോർട്ടുകളും വ്യക്തമാക്കുന്നുവെന്ന് ക്രൈസ്തവ സഭാ നേതാക്കൾ ഒദ്യോഗികമായി സാക്ഷ്യപ്പെടുത്തി.
ആത്മീയ സത്യവും ദൈവവചനവും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവാക്കൾ ഒരുമിച്ചുകൂടുന്ന ജീസസ് കോൺഫറൻസുകൾക്കും മറ്റ് സഭാ കൂട്ടായ്മകൾക്കും മുൻ വർഷങ്ങളേക്കാൾ വലിയ ജനപങ്കാളിത്തമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
വിശുദ്ധ ബൈബിളിന്റെ പുതിയ സ്വീഡിഷ് പരിഭാഷ സ്വന്തമാക്കാനും ക്രിസ്തീയ വചനങ്ങൾ ജീവിതത്തിൽ പകർത്തി സഭയോട് ചേർന്നുനിൽക്കാനും പുതിയ തലമുറ വലിയ താല്പര്യം കാണിക്കുന്നത് വലിയ ആത്മീയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

Comments are closed.