കലയപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കലയപുരം സെന്ററിന്റെയും ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 11-ാമത് വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും 2026 ഓഗസ്റ്റ് 27 വ്യാഴം മുതൽ 29 ശനി വരെ കലയപുരം ഐ.പി.സി ഹെബ്രോൻ ചർച്ചിൽ വെച്ച് നടക്കും. ദിവസവും രാവിലെ 10, ഉച്ചയ്ക്ക് 2, വൈകുന്നേരം 6 എന്നീ സമയങ്ങളിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സെന്റർ പാസ്റ്റർ ജി. ജോസഫ് കുട്ടി യോഗം പ്രാർത്ഥിച്ച് ആരംഭിക്കും.
പാസ്റ്റർമാരായ ബ്ലെസ്സൻ ചെറിയനാട്, ബിജു തോമസ് (മുളവന), ഷിജോ പോൾ (കോട്ടയം), ബെഞ്ചമിൻ വർഗ്ഗീസ്, സിസ്റ്റർ സുജ ബിജോയ് എന്നിവർ ദൈവവചനം പ്രഘോഷിക്കും. സെന്റർ ഗായകസംഘം ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.
പാസ്റ്റർ ജിജി ജോർജ്ജ്, പാസ്റ്റർ ഇ.റ്റി . ഏബ്രഹാം, പാസ്റ്റർ ജോൺ വർഗ്ഗീസ്, ബ്രദർ മാത്തുക്കുട്ടി ഗീവർഗ്ഗീസ്, ബ്രദർ ബാബു ജോൺ എന്നിവർ നേതൃത്വം നൽകും.

Comments are closed.