Ultimate magazine theme for WordPress.

‘സീത’യെ പാർപ്പിച്ചത് ‘അക്ബറി’ നൊപ്പം : വനം വകുപ്പിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ

കൊൽക്കത്ത : ‘സീത’ എന്ന് പേരുള്ള പെൺസിംഹത്തെ ‘അക്ബറി’ എന്ന് പേരുള്ള ആൺ സിംഹത്തിനൊപ്പം പാർപ്പിക്കാനുള്ള പശ്ചിമബംഗാൾ വനം വകുപ്പിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ച് വി എച്ച്‌ പി . കൽക്കട്ട
ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന് മുൻപാകെയാണ് വി എച്ച് പി പശ്ചിമബംഗാൾ ഘടകം ഹർജി നൽകിയത് .

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ‘സീതയെയും , ‘അക്ബർ’ നെയും സിലിഗുഡി സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത് . അന്നുമുതൽ ‘സീത’യും , ‘അക്ബറും’ ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടു സിംഹങ്ങൾക്കും നേരത്തെയുള്ള പേരുതന്നെയാണ് നിലവിലുഉള്ളതെന്നാണ് ബംഗാൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് .ബി ജെ പി ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ടു സിംഹങ്ങളെയും സിലിഗുഡിയിലേക്കു കൊണ്ടുവന്നത്. രണ്ടു സിംഹങ്ങൾക്കും പേരിട്ടത് ബംഗാൾ വനം വകുപ്പാണെന്നാണ് വി എച്ച് പി യുടെ ആരോപണം . ‘സീത’യെ ‘അക്ബറി’നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന വാദവും വി എച്ച് പി മുന്നോട്ടു വെച്ചു. ‘സീത’ എന്ന പെൺസിംഹത്തിന്റെ പേര് മാറ്റണമെന്നാണ് വി എച്ച് പി യുടെ ആവശ്യം .

ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷയായ ബെഞ്ചിന് മുൻപാകെ വെള്ളിയാഴ്ച്ചയാണ് ഹർജി എത്തിയത്. കേസ് വാദം കേൾക്കാനായി ചൊവ്വാഴ്ച്ച്ചത്തേയ്ക്കു മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം സിലിഗുഡി സഫാരി പാർക്ക് ഡയറക്ടറും കേസിൽ കക്ഷിയാണ്.

Sharjah city AG
1 Comment
  1. ckuapink says

Your email address will not be published.