Ultimate magazine theme for WordPress.

ശ്രീ വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ അമേരിക്കയിൽ നിര്യാതനായി

ശ്രീ വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ അമേരിക്കയിൽ നിര്യാതനായി

ശ്രീ വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ അമേരിക്കയിൽ നിര്യാതനായി.

ഓസ്റ്റിന്‍ (ടെക്‌സസ്) : ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ, സാമൂഹിക ബിസിനസ് മേഖലകളില്‍ നിറ സാന്നിധ്യവും
ആയിരുന്ന ശ്രീ വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79 വയസ്സ് ) മാര്‍ച്ച് 31 ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമ ജീവിതത്തിലായിരുന്നു. കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതരായ ശ്രീ കൊച്ചുമ്മന്‍ വര്‍ഗീസ് – ശ്രീമതി മറിയാമ്മ തോമസ് ദമ്പതികളാണ് മാതാപിതാക്കള്‍.

ഭാര്യ : കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്‌ട്രേഡ് നഴ്‌സ്, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്). മക്കൾ : ഷിബു തോമസ് (ടെക്‌സസ്), ഡോ. ജിബു തോമസ് (ന്യൂജഴ്‌സി). മരുമക്കൾ : ആനി തോമസ്, ഓര്‍ഷി തോമസ്. കൊച്ചുമക്കൾ : മിഷേല്‍, എലിസബത്ത്, ആന്‍ഡ്രൂ, മാത്യു, ക്രിസ്റ്റഫര്‍.

സഹോദരങ്ങൾ : അന്നമ്മ വര്‍ഗീസ് (മുംബൈ), ഗ്രേസി വര്‍ഗീസ് (അയിരൂര്‍), മറിയാമ്മ തോമസ് (ന്യൂജഴേസി), സാലി തോമസ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മോന്‍സി വര്‍ഗീസ് (യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- ഫോമ ദേശീയ നേതാവും, കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡന്റും).

എന്‍ജിനീയറിംഗ് ബിരുദ സമ്പാദനത്തിന് ശേഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീ വർഗീസ് തോമസ് 1970 കളുടെ ആരംഭത്തിലാണ് ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം ദീര്‍ഘകാലം ചേസ് മന്‍ഹാട്ടന്‍ ബാങ്കില്‍ സേവനം അനുഷ്ഠിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിവിധ നേതൃത്വ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചശേഷം 1995-ല്‍ ന്യൂജഴ്‌സിയിലേക്കും, തുടര്‍ന്ന് 2014-ല്‍ ടെക്‌സസിലെ ഓസ്റ്റിനിലേക്കും താമസം മാറ്റി.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.