Official Website

ശ്രീ റോബിൻസൺ ജോൺ (സണ്ണി) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ റോബിൻസൺ ജോൺ (സണ്ണി) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0 616

ശ്രീ റോബിൻസൺ ജോൺ (സണ്ണി) അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡാളസ് സഭാംഗവും, ഭോപ്പാൽ മുളംകാട്ടിൽ പരേതനായ ശ്രീ എം.ഐ. ജോണിന്റേയും, സാറാമ്മ ജോണിന്റേയും മകൻ ശ്രീ റോബിൻസൺ ജോൺ (സണ്ണി-63 വയസ്സ് ) മാർച്ച് 9 ചൊവ്വാഴ്ച്ച രാവിലെ ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഭൗതിക ജോലിയോടുള്ള ഭാഗമായി 1976 മുതൽ 2008 വരെ ഖത്തറിൽ ആയിരുന്നു. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കൊമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തറിന്റ സീനിയർ മാനേജർ ആയിരിക്കുമ്പോഴാണ് കുടുംബമായി 2008-ൽ ഡാളസിലേക്ക് കുടിയേറി പാർത്തത്. ഐ.പി.സി. ഹെബ്രോൻ ഡാളസ് സഭയുടെ സണ്ടേസ്കൂൾ പ്രിൻസിപ്പാൾ ആയും, മിഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനറ്ററായും സേവനം ചെയ്തിട്ടുണ്ട്. പുന്നവേലി സ്വദേശി ശ്രീമതി കനകമാണ് ഭാര്യ. ഹ്യൂസ്റ്റണിൽ താമസിക്കുന്ന എഡ്‌വേർഡ് ജോൺ ഏക സഹോദരനാണ്. മക്കൾ: ജൂന, ഡോ. ജോയൽ റോബിൻസൺ. മരുമകൻ : റോമി തോമസ്.

സംസ്കാരം പിന്നീട് ഡാളസിൽ വച്ച് നടത്തപ്പെടും. ദു:ഖാർത്തരായ കുടുംബാംഗങ്ങളേയും, പ്രിയപ്പെട്ടവരേയും ഓർത്ത് പ്രാർത്ഥിക്കുക.

Comments
Loading...
%d bloggers like this: